നിയമം ലംഘിച്ചു; പച്ചക്കറി വിതരണ കമ്പോളത്തില്‍ 45 പ്രവാസികൾ പിടിയിൽ

മസ്‌ക്കറ്റ്‌: മസ്‌ക്കറ്റ്‌ ഗവര്‍ണറേറ്റിലെ മൊബൈല പച്ചക്കറി മൊത്ത വിതരണ കമ്പോളത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 45 ഓളം വിദേശികള്‍ പിടിയില്‍. ഒമാന്‍ തൊഴില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

രാജ്യത്തെ തൊഴില്‍ നിയമം ലംഘിച്ച് മതിയായ രേഖകളില്ലാതെ ജോലി ചെയ്തതിന്റെ പേരിലാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. പിടിയിലായവരെ നിയമ നടപടികള്‍ പൂര്‍ത്തീയാക്കിയതിന് ശേഷം നാട്ടിലേക്ക് വിട്ടയക്കുമെന്നാണ് അറിയിച്ചത്. ഈ മാസം രണ്ടു മുതല്‍ എട്ട് വരെയുള്ള ദിവസത്തിനുള്ളില്‍ തൊഴില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 88 തൊഴിലാളികളെ നാട് കടത്തിയതായും മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Top