മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

suspened

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം ബാര്‍ അസോസിയേഷന്റേതാണ് നടപടി. വിവിധ കേസുകളില്‍ ഹാജരായ 9 പേരെയാണ് ബാര്‍ അസോസിയന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണമായി അറിയിച്ചിരിക്കുന്നത്.

അസോസിയേഷന്റെ ചട്ടം ലംഘിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹാജരായത്. തുടര്‍ നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും. നോട്ടീസ് ലഭിച്ച അഭിഭാഷകര്‍ക്ക് ജനറല്‍ ബോഡിയില്‍ വിശദീകരണം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

Top