കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതായി പരാതി

police

തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതായി പരാതി. വിഴിഞ്ഞം ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനാണ് മര്‍ദ്ദനമേറ്റത്. കോടതിയില്‍ നിന്ന് മടങ്ങവെയാണ് ആക്രമണം ഉണ്ടായതെന്നും, മുന്‍പ് ഒരു അഭിഭാഷകനെതിരെ കേസെടുത്തതാണ് ആക്രമണത്തിന് കാരണമെന്നുമാണ് അശോക് പറഞ്ഞു.

അതേസമയം അശോകിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും. ആക്രമണം ഭയന്ന് കോടതിക്കുള്ളില്‍ എത്തിയ അശോകിനെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നുമാണ് അഭിഭാഷകരുടെ വാദം.

Top