തിരുവനന്തപുരം: യുഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ജീവിതം മുന്നോട്ടുകൊണ്ടാപോകാനാവാതെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു.
വലിയ വേളിയില്‍ സ്വദേശി ബിജു അലക്‌സാണ്ടര്‍ ആണ് മരിച്ചത്. യുഡിഎഫ് നേതാക്കള്‍ അനാവശ്യകാര്യങ്ങള്‍ക്ക് ബിജുവിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം വീടിന്റെ മുന്നില്‍ ബിജു കെട്ടിയ പാര്‍ട്ടിപ്പതാക അഴിച്ചുമാറ്റണമെന്നു ചില യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തയാറാകാതിരുന്നതിനെത്തുടര്‍ന്നു യുഡിഎഫുകാര്‍ മര്‍ദിച്ചിരുന്നു.
മറാഠി ജോസ് എന്ന യുഡിഎഫ് നേതാവിന്റെ പേരാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്