കൊല്ലം: കൊല്ലം അഞ്ചലിൽ കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി എൽഡിഎഫ് പ്രവർത്തകന്റെ ഭീഷണി. ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപേ നടന്ന പ്രകടനത്തിന് പിന്നാലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തിനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് യുവാവ് പാർട്ടി ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയത്.
അഞ്ചൽ സ്വദേശി ഷാലു ഷറഫാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്.