ldf and udf equal in district panchayat

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫും എല്‍.ഡി.എഫും തുല്ല്യമായി പങ്കിട്ടു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴു ജില്ലാപഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടി. വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, മലപ്പുറം എന്നിവ യുഡിഎഫിനു കിട്ടി .

കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ മുസ്ലിംലീഗിലെ എം.ജി.സി. ബഷീര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബഷീറിന് എട്ടും എല്‍.ഡി. എഫിലെ വി.പി.പി. മുസ്തഫയ്ക്ക് ഏഴും വോട്ടാണ് ലഭിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ കാരായി രാജന്‍ പ്രസിഡന്റായി. കോണ്‍ഗ്രസിന്റെ തോമസ് വര്‍ഗീസിനെയാണ് കാരായി രാജന്‍ തോല്‍പിച്ചത്. കരായിക്ക് പതിനഞ്ചും തോമസ് വര്‍ഗീസിന് ഒന്‍പതും വോട്ട് ലഭിച്ചു.

വയനാട്ടില്‍ കോണ്‍ഗ്രസിലെ ടി.ഉഷാകുമാരിയാണ് പ്രസിഡന്റ്. കോഴിക്കോട്ട് സി.പി.എമ്മിലെ ബാബു പറശ്ശേരി പ്രസിഡന്റായി. ആലപ്പുഴയില്‍ എല്‍.ഡി. എഫിലെ ജി. വേണുഗോപാലാണ് അധ്യക്ഷന്‍.

തൃശൂരില്‍ സി.പി.ഐ.യിലെ ഷീല വിജയകുമാറാണ് അധ്യക്ഷ. തിരുവനന്തപുരത്ത് സി.പി.എമ്മിലെ വി.കെ.മധുവാണ് പ്രസിഡന്റ്. കൊല്ലത്ത് സി.പി.ഐ.യിലെ ജഗദമ്മ ടീച്ചറാണ് അധ്യക്ഷ. കോട്ടയത്ത് കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പും പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ അന്നപൂര്‍ണാദേവിയും എറണാകുളത്ത് കോണ്‍ഗ്രസിലെ ആശന സനലും ഇടുക്കിയില്‍ കൊച്ചുത്രേസ്യ പൗലോസും പ്രസിഡന്റുമാരായി.

Top