പാലക്കാട്: അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പാലക്കാട് എസ്പിക്കും പാലക്കാട് എംപിയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷ് പരാതി നല്‍കി. എല്‍ഡിഎഫ് പര്യടനത്തിനിടെ ഇരുചക്രവാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണ സംഭവത്തില്‍ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നു എന്നാണ് പരാതി.
ഒറ്റപ്പാലം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിനെ അനുഗമിച്ച ഇരുചക്രവാഹനം നിലത്ത് വീണപ്പോഴായിയിരുന്നു വടിവാള്‍ തെറിച്ചുവീണത്. വണ്ടിയില്‍ നിന്നും വീണത് കാര്‍ഷിക ആവശ്യത്തിനുപയോഗിക്കുന്ന കത്തി ആണെന്നാണ് സിപിഎം വിശദീകരണം.
അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്രിമമായി മോര്‍ഫ് ചെയ്ത് തയ്യാറാക്കിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്ന ഫേസ് ബുക്ക് പേജുകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളുടെയും അഡ്മിന്‍മാര്‍ക്കെതിരെയും പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെയും അന്വേഷണം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.