കൂട്ട പലായനം ; കോണ്‍ഗ്രസിനെ നമ്പാന്‍ കഴിയില്ലെന്ന് വി എസ് അച്യുതാനന്ദന്‍

vs-achuthanandan

തിരുവനന്തപുരം : കോണ്‍ഗ്രസിനെ നമ്പാന്‍ കഴിയില്ലെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂട്ട പലായനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ ഇരുട്ടത്ത് എസ്ഡിപിഐയുടെ പിന്തുണ തേടിയത് രാഷ്ടീയ തീക്കളിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും , ആര്‍എസ്എസ്സിന്റെ മറുവശമാണ് എസ്ഡിപിഐ എന്നും വി എസ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കണം. അതിന് അമിത വിശ്വാസം അരുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മികച്ചതാകണമെന്നും വോട്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോകാതിരിക്കാന്‍ വേണ്ടത് ചെയ്യണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മതനിരപേക്ഷ സര്‍ക്കാര്‍ വരണമെങ്കില്‍ ഇടത് പക്ഷം തന്നെ വീണ്ടും വരണമെന്നും തിരുവനന്തപുരത്ത് എല്‍ഡിഎഫ് തരംഗമുണ്ടാകുമെന്നും വി എസ് വ്യക്തമാക്കി.

Top