എംഎല്‍എയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടി; ഇ പി ജയരാജന്‍

കണ്ണൂര്‍: എസ്‌ഐയുമായുള്ള തര്‍ക്കത്തില്‍ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എംഎല്‍എയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് ജയരാജന്‍ വിമര്‍ശിച്ചു. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി കുറ്റപ്പെടുത്തി.

വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണ്. പ്രതിപക്ഷത്തിന് വടകൊടുക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്. എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണെന്നും ഇ പി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. പ്രതിപക്ഷത്തിന് വടകൊടുക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്. എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണെന്നും ഇപി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു.

പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമുള്ള പ്രവര്‍ത്തിയാണ് നടന്നതെന്ന് പറഞ്ഞ ജയരാജന്‍, തെറ്റായ ഒരു വാക്കും വിജിന്‍ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംഭവം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയല്ല. ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടായിട്ടില്ല. നഴ്‌സ്മാര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസ് എടുക്കേണ്ടതില്ലെന്നും ജയരാജന്‍ പറഞ്ഞു. പഴയങ്ങാടിയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൊലീസ് പരിശോധിക്കുമെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

Top