തിരുവനന്തപുരം: നവകേരള സദസ്സ് വിജയകരമായാണ് പൂര്‍ത്തിയായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്.ബഹുജനങ്ങളെ നവകേരള സദസ്സ് ആകര്‍ഷിച്ചെന്നും ഇ പി പറഞ്ഞു.കോണ്‍ഗ്രസ് പ്രതിഷേധങ്ങളെക്കുറിച്ചും ഇ പി പ്രതികരിച്ചു. വടി കൊടുത്ത് ആളെ അയക്കുമ്പോള്‍ സുധാകരന് ആലോചിക്കണം. കോണ്‍ഗ്രസ് സമരം ചെയ്തോട്ടെ. പക്ഷേ മറ്റൊരുത്തന്റെ ശരീരത്തില്‍ കൈ വയ്ക്കാന്‍ അവര്‍ക്ക് അവകാശമില്ല. ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ഏട്ടന് ബാവ അനിയന് ബാവ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഡിസംബര്‍ 29 ന് വൈകീട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു.മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ കേസിലും ഇ പി പ്രതികരിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് എതിരെ കേസ് എടുക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ ആയിരിക്കണം. ഫോണ്‍ ചെയ്തത് കൊണ്ട് മാത്രം കേസ് എടുത്തതായിരിക്കില്ല. പൊലീസിന് വ്യക്തമായ തെളിവ് ഉണ്ടാകുമെന്നും ഇപി പറഞ്ഞു.