കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞു. വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി രൂപത ബിഷപ്പും രംഗത്തെത്തിയിരുന്നു.ഇതിനുള്ള മറുപടിയും ഇ പി ജയരാജന്‍ വ്യക്തമാക്കി. സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്കെതിരെയാണെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.