LDF goverment is for all kerala;Pinarayi

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ നാളെ ശ്രദ്ധേയമായൊരു ദിനമാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ കേരളത്തില്‍ അധികാരമേറുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നത്. അവിടെ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമുണ്ടാവില്ല. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും മുന്‍നിറുത്തിയാവും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. എല്ലാവരില്‍ നിന്നും തിരിച്ചും ഇതേ മനോഭാവമാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

അഴിമതി എല്ലാ തലത്തിലും ഉണ്ട്. താന്‍ മുഖ്യമന്ത്രി ആയിക്കഴിഞ്ഞാല്‍ തന്റെ അടുത്ത ആളെന്ന് പറഞ്ഞ് ചില രംഗപ്രവേശം ചെയ്‌തേക്കാം. അതും അഴിമതിയുടെ ഭാഗമാണ്. ഇതുപോലെയുള്ള അവതാരങ്ങളെ സൂക്ഷിക്കണം. ഇവര്‍ക്കു മേല്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുന്നവര്‍ കറകളഞ്ഞവരും അഴിമതിക്ക് വശംവദരാവത്തവരും ആയിരിക്കുമെന്നും പിണറായി അറിയിച്ചു.

Top