തിരുവനന്തപുരം : കേരളത്തില്‍ ഭവനരഹിതരില്ലാത്ത കാലം വരുന്നു. വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പദ്ധതി.
സര്‍ക്കാരിന്റെ നൂറാം ദിവസത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും വീടെന്ന പദ്ധതി പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. വീട് ഇല്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കാനുളള പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
മത്സ്യ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് അവരുടെ ജോലി സ്ഥലവുമായി ബന്ധപ്പെട്ട് താമസിക്കുന്ന ഇടങ്ങളില്‍ വീടുവെച്ച് നല്‍കും.കൂടാതെ ഭൂരഹിതര്‍ക്ക് സ്ഥലവും നല്‍കും. സര്‍ക്കാരിന്റെ പുതിയ പദ്ധതി വഴി നാലുലക്ഷം പേര്‍ക്കാണ് ഗുണഫലം ലഭിക്കുന്നത്.
ഇന്നുചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ബോര്‍ഡ്‌കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ച കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.