സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്

kadakampally-surendran

തിരുവനന്തപുരം: സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സാധാരണക്കാരന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദേശത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചത്.

നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അശരണരുടെയും ആലംബഹീനരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആര്‍ദ്രം പദ്ധതിയിലൂടെ രോഗീ സൗഹൃദ ആശുപത്രികളാണ് ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എന്ന ആശയം നടപ്പാക്കും. കെട്ടിട തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

Top