തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്നും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മദ്യനയം അപ്പോള്‍ പ്രഖ്യാപിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മദ്യം മാത്രമല്ല മറ്റ് ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗവും നിയന്ത്രിക്കേണ്ടതുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കാപട്യമാണെന്നും എല്‍ഡിഎഫിന്റേത് അത്തരത്തിലായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. മേയ് 19ന് ശേഷം എല്‍ഡിഎഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും യോഗ്യരായ നിരവധി പേര്‍ സിപിഎമ്മിലുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.
സംവരണത്തെ എതിര്‍ക്കുന്ന ആര്‍എസ്എസിനൊപ്പമാണ് വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടിയിരിക്കുന്നത്. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.