കാഞ്ഞങ്ങാട് നഗരസഭയിൽ എൽഡിഎഫ് ഹർത്താൽ

hartal

കാസർകോട് : കാസർകോട് കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്.

നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അബ്ദുൾ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. മുസ്ലിം ലീഗ്- ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെയാണ് അബ്ദുൾ റഹ്മാന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

Top