കോഴിക്കോട് ജില്ലയില്‍ വന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു, 2016-ല്‍ 13-ല്‍ 11 ഉം നേടിയ ജില്ലയെ കൂടുതല്‍ ചുവപ്പിക്കാനാണ് ഇടതുപക്ഷ നീക്കം. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കളും ഇത്തവണ മത്സര രംഗത്തുണ്ടാകും. നില മെച്ചപ്പെടുത്തുമെന്ന് പറയുന്ന യു.ഡി.എഫ് നേതൃത്വം പോലും, ലോകസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം, നിയമസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ലന്ന് സമ്മതിച്ചിരിക്കുകയാണ്. ജാതി – മത – ശക്തികളുടെ ഏകീകരണത്തിലാണ് കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സകല പ്രതീക്ഷയും. ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാകട്ടെ സര്‍ക്കാറിന്റെ ജനകീയ ഇടപെടലിലുമാണ്. കേരളം 2021-ല്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിലും നിര്‍ണ്ണായക പങ്കാണ് കോഴിക്കോടിനുള്ളത്.(വീഡിയോ കാണുക).