ബിജെപി പിന്തുണയിൽ എൽഡിഎഫ് അധികാരത്തിൽ

ത്തനംതിട്ട : റാന്നി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ കയറി. കേരള കോൺഗ്രസ് എമ്മിന്റെ ശോഭാ ചാർളി പ്രസിഡന്റായി. എൽഡിഎഫും യുഡിഎഫും അഞ്ചു വീതം അംഗങ്ങളുമായി തുല്യത പാലിച്ചപ്പോൾ സ്വതന്ത്ര അംഗത്തെ പ്രസിഡന്റാക്കി ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കമാണ് ബിജെപി പിന്തുണയോടെ എൽഡിഎഫ് തകർത്തത്.

ബിജെപിയുടെ 2 അംഗങ്ങളും എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചു. പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.

Top