അങ്കമാലി: സംസ്ഥാന നേതൃത്വം സീറ്റ് നിഷേധിച്ചതിനെതില്‍ പ്രതിഷേധിച്ച് തെറ്റയില്‍ വിമതനായി മത്സരിക്കുമെന്ന അഭ്യൂഹത്തിനിടെ തെറ്റയില്‍ അനുകൂലികള്‍ യോഗം ചേര്‍ന്നു.
സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെ യോഗം ചോദ്യം ചെയ്തു. മണ്ഡലം കമ്മിറ്റി ജോസ് തെറ്റയില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടും ഒഴിവാക്കിയ ജില്ലാ സംസ്ഥാന സമിതികളുടെ തീരുമാനത്തില്‍ യോഗം പ്രതിഷേധിച്ചു.
തെറ്റയിലിനെതിരെ പരസ്യ പ്രസ്താവന നടത്തിയ ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണം. എല്‍.ഡി.എഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.
ജനതാദള്‍ സംസ്ഥാന സമിതി അംഗം എ.പി. ജോര്‍ജ്, ജില്ലാ നേതാക്കളായ ചെറിയാന്‍ പാറയ്ക്കല്‍, പി.ആര്‍. വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.