എല്‍ഡിഎഫ് വിപുലീകരിച്ചു; നാല് കക്ഷികള്‍ ഇടതു മുന്നണിയില്‍

CPM

തിരുവനന്തപുരം: നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ലോക്താന്ത്രിക് ജനദാതള്‍, കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേര്‍ന്നിരുന്നു. യോഗത്തിലാണ് തീരുമാനമായത്. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Top