LDF Meeting for ministers

തിരുവനന്തപുരം: അരമണിക്കൂര്‍ മാത്രം നീണ്ടും നിന്ന എല്‍ഡിഎഫ് യോഗത്തിനൊടുവില്‍ ഘടകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ എല്‍.ഡി.എഫ് ധാരണയിലെത്തി.

ജനതാദള്‍ എസിന്റെ മാത്യു ടി തോമസായിരിക്കും പുതിയ ജലവിഭവ വകുപ്പ് മന്ത്രി. എന്‍.സി.പിയുടെ എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് ലഭിക്കുമ്പോള്‍. കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖവകുപ്പും മ്യസിയം, മൃഗശാല എന്നിവയുടെ ചുമതലയും ലഭിക്കും.

അധികവകുപ്പുകള്‍ ആവശ്യപ്പെട്ട സിപിഐക്ക് അത് ലഭിച്ചിട്ടില്ല. നേരത്തെ കടന്നപ്പള്ളിയുടെ കൈയിലുണ്ടായിരുന്ന ദേവസ്വം വകുപ്പ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

പ്രധാനവകുപ്പുകളുടെ കാര്യത്തില്‍ ധാരണയായെങ്കിലും ചെറുവകുപ്പുകള്‍ എങ്ങനെയൊക്കെയാണ് വിഭജിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറുടെ വിജ്ഞാപനം വന്നാല്‍ മാത്രമേ മന്ത്രിമാരും അവരുടെ വകുപ്പുകളും സംബന്ധിച്ച അന്തിമചിത്രം തെളിയു.

Top