തിരുവനന്തപുരം: നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ജോസ് വിഭാഗത്തെ എതിര്‍ത്ത സി പി ഐ നിലപാട് മാറ്റിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തിന് തടസം നീങ്ങിയിരുന്നു.
പാലാ സീറ്റില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് എല്‍ഡിഎഫിലെ പ്രധാന പ്രശ്നം. നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ നിര്‍ത്തിയുള്ള ചര്‍ച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചര്‍ച്ചയായേക്കും.
ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്ററില്‍ നടന്ന പിണറായി കോടിയേരി കാനം ചര്‍ച്ചയാണ് നടപടികള്‍ വേഗത്തിലാക്കിയത്.