ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനത്തിന് അംഗീകാരം നല്‍കാന്‍ ഇടത് മുന്നണി യോഗം

JAYARAJAN

തിരുവനന്തപുരം: ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജയരാജനെ വീണ്ടും മന്തിയാക്കാനും മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. സിപിഎം തീരുമാനങ്ങള്‍ എല്‍ഡിഎഫില്‍ അവതരിപ്പിക്കും.

ക്യാബിനറ്റ് സെക്രട്ടറി പദവിയോടെ സിപിഐയ്ക്ക് ചീഫ് വിപ്പ് പദവി നല്‍കുന്ന കാര്യവും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിയ്ക്കും. എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയും നടക്കും. ചീഫ് വിപ്പ് ആരാണെന്ന കാര്യം 20ന് ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കും.

Top