തിരുവനന്തപുരം: ബാര്‍കോഴയില്‍ ബാബുവിനെതിരെ തെളിവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
ബാബുവിനെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തിയിരുന്നു. ബിജു രമേശ് നല്‍കിയ സി.ഡിയില്‍ കൃതൃമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സാക്ഷി മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും ചെന്നിത്തല സഭയില്‍ വ്യക്തമാക്കി.
ഡിവൈഎസ്പി എം.എന്‍ രമേശന്‍ അഴിമതിക്കാരനെന്ന വി.എസിന്റെ ആരോപണം ശരിയല്ല. പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ വെട്ടിലാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു. രാജി ആവശ്യവുമായി പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തര വേള തുടങ്ങുന്ന സമയത്താണ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. പിന്നീട് സഭവിട്ടിറങ്ങി. ഈ സമയം ഭരണപക്ഷത്ത് നിന്ന് അനാവശ്യ പരാമര്‍ശമുണ്ടായതായും പ്രതിപക്ഷം ആരോപിച്ചു.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.