തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിനായല്ല ഇടതു മുന്നണിയില്‍ ചേര്‍ന്നതെന്നും കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുത്ത തീരുമാനം നന്നായെന്നും ബാലകൃഷ്ണപിള്ള. നാലു മുന്നണികളും ചേര്‍ന്നാല്‍ 47% ശതമാനം വോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്താന്ത്രിക് ജനദാതള്‍ , കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.
മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.