തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനം വന്നിട്ടും കേരളത്തില്‍ ലഹരി ഉപയോഗം കുറഞ്ഞില്ല. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി.
ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും നല്ല മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാട് അല്ല സര്‍ക്കാരിന്റേതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.