കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ‘ജനകീയ പ്രതിരോധം’ തീര്‍ക്കാന്‍ എല്‍ഡിഎഫ് !

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലേക്കും എല്‍ഡിഎഫിന്റെ സമരം നടക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. എന്നാല്‍ മന്ത്രിമാര്‍ ആരും തന്നെ പ്രതിഷേധത്തില്‍ പങ്കെടുക്കില്ല.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ സത്യമല്ലെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നിരന്തരം പ്രചാരണം നടത്തുകയാണെന്നും ഇടതുമുന്നണി ആരോപിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഇതിന് കുടപിടിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ഇടതുമുന്നണി ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തുള്ള ബൂത്തുകളില്‍ നടക്കുന്ന ഇടതുമുന്നണിയുടെ പ്രതിരോധ സമരത്തില്‍ 25 ലക്ഷം പേര്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. ഓരോ ജില്ലകളിലുമുള്ള കേന്ദ്രങ്ങളിലും എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.

Top