തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം എൽഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. കൊടി നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക് പറ്റി.
സ്വർണ കടത്ത് കേസ് പ്രതിഷേധങ്ങളും വായനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ടും പ്രദേശത്ത് ഇരു കക്ഷികളും തമ്മിൽ സ്പർദ്ധ നിലനിൽക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് കോടി നശിപ്പിക്കപ്പെട്ടത്. തുടർന്നാണ് സംഘർഷമുണ്ടായത്. പൊലീസ് എത്തി ലാത്തിവീശി സ്ഥിതി നിയന്ത്രണവിധേയമാക്കി.