നടക്കാത്ത സീറ്റ് ചര്‍ച്ചകളുടെ പേരിലാണ് എന്‍സിപിയില്‍ വിവാദം; ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജോസ് കെ മാണി. നടക്കാത്ത ചര്‍ച്ചകളുടെ പേരിലാണ് എന്‍സിപിയില്‍ വിവാദം നടക്കുന്നത്. എത്ര സീറ്റില്‍ മത്സരിക്കുമെന്ന കാര്യം മാധ്യമങ്ങള്‍ വഴി ചര്‍ച്ച ചെയ്യാനില്ല. കെ എം മാണിയെ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേയ്ക്ക് തിരിച്ചു വരാമെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ പ്രസ്ഥാവിച്ചു. യുഡിഎഫിന്റെ ഘടക കക്ഷിയാകാനാണ് ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് മുന്നണിമാറ്റത്തില്‍ തീരുമാനം വേണമെന്നും മാണി സി കാപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എ കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെ. പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്നും കാപ്പന്‍ വിശദമാക്കി. അതേസമയം, എ കെ ശശീന്ദ്രനെ എന്‍സിപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകും എന്ന സൂചനകളാണ് പുറത്തു വരുന്നത്.

Top