തൊടുപുഴ: തൊടുപുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ കൊട്ടിക്കലാശത്തിനായി മൂന്ന് വഴികളാണ് അനുവദിച്ചിരുന്നത്. ഇടുക്കി-തൊടുപുഴ റോഡ് എല്‍ഡിഎഫിനും പാല- തൊടുപുഴ റോഡ് യുഡിഎഫിനും മൂവാറ്റുപുഴ തൊടുപുഴ-റോഡ് എന്‍ഡിഎക്കും ആയിരുന്നു അനുവദിച്ചിരുന്നത്.
എന്നാല്‍, ആദ്യം എത്തിയ എണ്ണത്തില്‍ കൂടുതലുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ മൂന്ന് റോഡും കൈയ്യടക്കുകയായിരുന്നു. പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷത്തില്‍ ഏതാനം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.