തിരുവനന്തപുരം: നയപ്രഖ്യാപനം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം ഗവര്‍ണ്ണറെ കണ്ടത്.
രാജ്ഭവനിലെത്തിയാണു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തു കോഴകളുടെ അയ്യരുകളിയാണെന്നും നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നും ഗവര്‍ണര്‍ പി സദാശിവത്തോട് അഭ്യര്‍ഥിച്ചതായി വി.എസ് പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം അത്യന്തം മോശമാണ്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തെ സര്‍ക്കാരിന്റെ മോശം പ്രകടനവും കോഴക്കഥകളും ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തി. പൊലീസിന്റെ ഹീനമായ നടപടിളെക്കുറിച്ചും ധരിപ്പിച്ചു. മന്ത്രിമാര്‍ക്കെതിരേ എഫ്‌ഐആര്‍ എടുത്തു കേസെടുക്കാനുള്ള ഉത്തരവ് ഗവര്‍ണക്കു ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയതായും വി.എസ് വ്യക്തമാക്കി. നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷം ഗവര്‍ണറെ കാണുന്നത്.