തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍.ഡി.എഫ് ഭരണത്തില്‍ നടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ജനവികാരമാണ് നാട്ടിലുള്ളതെന്നും യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കോവിഡ് കാലത്തും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കാണിച്ചാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും വര്‍ഗീയ വിഷം പടര്‍ത്താനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, എല്ലാവിധ മുന്‍കരുതലുമെടുത്ത് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.