എല്‍ഡിഎഫിന് 100 സീറ്റെങ്കിലും ലഭിക്കും; എ വിജയരാഘവന്‍

തൃശൂര്‍: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡി.എഫിന് 100 സീറ്റെങ്കിലും കിട്ടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കേരളത്തില്‍ ഇടത് തരംഗമുണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മും ലോക്താന്ത്രിക് ജനതാദളും വന്നത് എല്‍.ഡി.എഫിന്റെ കരുത്തു വര്‍ധിപ്പിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ. മാണിയുടെ വരവ് ഇടത് വിജയത്തെ ഉറപ്പിച്ച ഘടകമാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും മാത്രമുള്ള മുന്നണിയായി യു.ഡി.എഫ് ചുരുങ്ങും. ബി.ജെ.പിയുടെ സ്വാധീനം സംസ്ഥാനത്ത് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

 

Top