മുന്നോട്ടുവരാന്‍ താത്പര്യമുള്ളവരെയെല്ലാം എല്‍ഡിഎഫ് ചേര്‍ത്തുനിര്‍ത്തും; ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോഗമന നിലപാടുകള്‍ അംഗീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. മുന്നോട്ടുവരാന്‍ താത്പര്യമുള്ളവരെയെല്ലാം എല്‍ഡിഎഫ് ചേര്‍ത്തുനിര്‍ത്തുമെന്ന് ഇപി ജയരാന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നിലനില്‍പ് കേരളത്തില്‍ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന പലകക്ഷികളും വേര്‍പിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് വ്യക്തതയില്ല. കോണ്‍ഗ്രസ് ഇസ്രയേലിനെ ന്യായീകരിക്കുകയാണ്. അതുകൊണ്ടാണ് ആര്യാടന്‍ ഷൗക്കത്തിനെ അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ വിളിപ്പിച്ചത് എന്നും ഇപി ജയരാജന്‍ പറഞ്ഞു.

അതേസമയം മന്ത്രിസഭാ പുനഃസംഘടനാ നവകേളരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. എല്ലാവരും കൂടി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Top