ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ എല്‍ഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ എതിരാളികള്‍ ഇല്ലാതെയാണ് ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് വിജയിച്ചത്. 28 വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറി.

ആറ് വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു. 2015 ലാണ് ആന്തൂര്‍ നഗരസഭ രൂപമെടുക്കുന്നത്. അന്ന് 28 ല്‍ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം നേടിയെടുത്തത്.

ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്. വ്യവസായി സാജന്റെ ആത്മഹത്യ അടക്കം വിവാദങ്ങള്‍ നിലനില്‍ക്കുന്ന നഗരസഭ കൂടിയായിരുന്നു ആന്തൂര്‍. എന്നാല്‍ അതെല്ലാം പിന്നിലാക്കിയാണ് എല്‍ഡിഎഫ് വിജയം സ്വന്തമാക്കിയത്.

Top