പത്തനംതിട്ട: തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് പാനലിലെ 13 പേരും പരാജയപ്പെട്ടു. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ പരാജയപ്പെട്ടു. വിജയത്തോടെ സംസ്ഥാന കാര്‍ഷിക വികസന ബാങ്കില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.
അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വോട്ട് ചെയ്യാന്‍ ആധാര്‍ കാര്‍ഡ് ചോദിച്ചത് സിപിഐഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതായും സിപിഐഎം പ്രവര്‍ത്തകര്‍ മനപൂര്‍വം മര്‍ദ്ദിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.തിരഞ്ഞെടുപ്പിനിടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഐഎം പ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.