കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എല്‍.ഡി.എഫിന് 26 പേരുടെ പിന്തുണ സ്വന്തമാക്കാനേ സാധിച്ചുള്ളൂ. പ്രമേയം പാസാകാന്‍ 28 പേരുടെ പിന്തുണ ആവശ്യമായിരുന്നു. അതേസമയം യു.ഡി.എഫ് ഒന്നടങ്കം ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌ക്കരിച്ചു. 55 അംഗ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫിന്റെ ആരും പങ്കെടുത്തില്ല.
പി.കെ.രാഗേഷ് കൂറുമാറി യു.ഡി.എഫ് പക്ഷത്തേക്ക് എത്തിയതോടെ ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു. ബുധനാഴ്ച്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്.