ദില്ലി: കാനഡയില്‍ ഖലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയില്‍ പല കേസുകളിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഇയാള്‍.
കാനഡയിലേക്ക് കടന്ന ഖലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്. സുഖ ദുങ്കെയുടെ വീട്ടില്‍ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡിയിലെത്തുന്നത്. ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പെട്ടിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം.