തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെക്കാളും കൂടുതല്‍ മൊബൈല്‍ ബില്‍ പ്രതിപക്ഷ നേതാവിന്.
ഔദ്യോഗിക മൊബൈല്‍ നമ്പരിന്റെ ഉപയോഗത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും പിന്നിലാക്കിയത്.
ഏപ്രില്‍ മാസം പ്രതിപക്ഷ നേതാവിന്റെ മൊബൈല്‍ ബില്ലിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് അടച്ചത് 6,559 രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബില്‍ 1,068 രൂപ മാത്രമാണ്. മന്ത്രിമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗം നടത്തിയതു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ ബില്‍ – 3,550 രൂപ. രണ്ടാം സ്ഥാനത്തുള്ളതു ധനമന്ത്രി ടി.എം. തോമസ് ഐസക്കാണ് – 1,999 രൂപ. നിയമ മന്ത്രി എ.കെ. ബാലന്‍ മൂന്നാം സ്ഥാനത്ത്: 1,903 രൂപ. നാലാമതു നില്‍ക്കുന്നതു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. അദ്ദേഹത്തിന്റെ മൊബൈല്‍ ഉപയോഗം 1,286 രൂപയുടേതാണ്.
ജലവിഭവ മന്ത്രി മാത്യു ടി. തോമസ് – 855 രൂപ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ – 627, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ – 624 എന്നിങ്ങനെയാണ്.