തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബാലാവകാശ കമീഷന്‍ അംഗത്തിന്റെ നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ടെന്നും, മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം നീക്കിയത് കൊണ്ട് വിശുദ്ധയാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രൂക്ഷവിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നത്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
മന്ത്രിക്കെതിരായ സിഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്
കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. മന്ത്രിയുടെ വാദങ്ങള്‍ കേട്ടില്ലെന്നും മന്ത്രിക്കെതിരെ മാത്രം പരാമര്‍ശങ്ങള്‍ നടത്തിയത് ശരിയായില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.