തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. റവന്യൂവകുപ്പിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സംഭവമെന്നും ചെന്നിത്തല വ്യക്തമാക്കി.
സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടിപടിയെടുക്കുമെന്നും മരിച്ച ജോയിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു.