കൊച്ചി: ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ് വിവരിച്ചു.
രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം പ്രഖ്യാപിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേര്‍പിരിയുന്നത്.
2022 മേയ് 15 നാണ് എ എ പി – ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യം ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ദില്ലി മുഖ്യമന്ത്രി കൊച്ചിയിലെത്തി വമ്പന്‍ പരിപാടിയും നടത്തയിരുന്നു. ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പിക്കും ട്വന്റി ട്വന്റിക്കും കാര്യമായ ചലനം ഉണ്ടാക്കായിരുന്നില്ല.