സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യ പ്രതികരണം വേണ്ട ; എ ഐ സി സി

തിരുവനന്തപുരം: സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുന്നതിന് എ ഐ സി സി വിലക്കേര്‍പ്പെടുത്തി.

കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വന്നിട്ട് മതി പരസ്യ പ്രതികരണമെന്നാണ് എ ഐ സി സിയുടെ തീരുമാനം.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേരള നേതാക്കളെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു.

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, വി.ഡി. സതീശന്‍, എന്നിവരെയാണ് വിളിപ്പിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസനിക്, എ.കെ ആന്റണി എന്നിവരും നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ഏത് രീതിയില്‍ നേരിടണം എന്ന് നാളെ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും.

Top