തിരുവനന്തപുരം: കോണ്‍ഗ്രസ് എസ്സില്‍ നിന്ന് എന്‍സിപിയില്‍ എത്തിയ നേതാക്കള്‍ പാര്‍ട്ടി വിടുന്നു.
കോണ്‍ഗ്രസ് എസ്സില്‍ ചേര്‍ന്ന് ഇടതുമുന്നണിയില്‍ തുടരാനാണ് തീരുമാനം.
എ .കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ 6 ജില്ലാ പ്രസിഡന്റുമാരാണ് നിക്കത്തിനു പിന്നില്‍.
ഈ മാസം 20ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പാര്‍ട്ടി പിളരും.
മന്ത്രി തോമസ് ചാണ്ടിക്കെതിരെ വന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പിളര്‍പ്പ്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി നേതാക്കള്‍ അറിയിച്ചു.