റിപ്പബ്ലിക് ദിനാഘോഷത്തില്‍ 10 ആസിയാന്‍ രാജ്യങ്ങളെ സ്വാഗതം ചെയ്ത് നരേന്ദ്രമോദി

Narendra Modi

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷത്തില്‍ ആസിയാന്‍ രാജ്യങ്ങളെ സ്വാഗതം ചെയ്ത് നരേന്ദ്രമോദി. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ ആസിയാന്‍ ഗ്രൂപ്പിലെ 10 രാജ്യങ്ങള്‍ പങ്കെടുക്കും. ‘മന്‍ കീ ബാത്തി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏത് സമയം ഈ പുതു വര്‍ഷത്തില്‍ അവരെ ക്ഷണിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഇത് ആദ്യമായാണ് ഇത്രയും രാഷ്ട്ര നേതാക്കളെ ഒരു രാജ്യത്തിന്റെ ആഘോഷത്തില്‍ സ്വാഗതം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തായ് വാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മര്‍ (ബര്‍മ), കംബോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആസിയാന്‍ അംഗങ്ങളാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുന്നത്.

2017 ആസിയാനും ഇന്ത്യയ്ക്കും വളരെ പ്രത്യേകതയുള്ള വര്‍ഷമാണ്. ആസിയാന്‍ 50 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ ആസിയാനില്‍ ചേര്‍ന്നിട്ട് 25 വര്‍ഷം പിന്നിടുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. മന്‍ കീ ബാത്തിന്റെ 39ാമത് എഡിഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരമാര്‍ശിച്ചത്. ഇത്തവണ ജനങ്ങള്‍ക്ക് നേരിട്ട് റോഡിയോവിലൂടെ സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

Top