മലപ്പുറം: ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പാണക്കാട് തങ്ങളുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയത്. മെത്രാപ്പൊലീത്തമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയിട്ടുള്ളത്.
മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ട്. അങ്ങനെയില്ലെന്നു വ്യക്തമാക്കാന്‍ കൂടിയാണ് തങ്ങളുടെ സന്ദര്‍ശനമെന്ന് സഭാ പ്രതിനിധകള്‍ പറഞ്ഞു. സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങള്‍ വന്നതെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു