കൊച്ചി: നാലു ജില്ലകളിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിലടക്കം ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.
ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. മിക്കയിടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഭക്ഷണം വില്‍ക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.
മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ കോളയും പ്രോപ്‌കോണും വില്‍ക്കുന്നത് മൂന്നും നാലും ഇരട്ടി വിലക്കാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
സെന്‍ട്രല്‍ സോണിന്റെ കീഴിലുള്ള എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളിലാണ് പരിശോധ നടന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.