ഫാ തിയോഡേഷ്യസ് നടത്തിയ തീവ്രവാദി പരാമർശം അപക്വം: പിഎംഎ സലാം

തിരുവനന്തപുരം: ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമർശത്തെ അപലപിച്ച് മുസലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. വിഴിഞ്ഞം പദ്ധതിക്ക് ലീഗും യുഡിഎഫും എതിരല്ല.പക്ഷെ പദ്ധതിയുടെ പേരിൽ പാവങ്ങൾ ബുദ്ധിമുട്ടരുത്.സമരം ചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം.സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അപക്വമായ പരാമർശം എന്നതിൽ തർക്കം ഇല്ല .അതിനെതിരെ ശക്തമായ പ്രതികരണം നടത്തി രാജ്യത്തു കുഴപ്പം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു.

അതേസമയം ഫാ. തിയോഡേഷ്യസ് ഡിക്രൂസിൻറെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. വികസനത്തിന് ആരും തടസം നിൽക്കാൻ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറിൽ താൻ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത്. ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ട. നാവിനു എല്ലില്ലെന്ന് വച്ച് ഒന്നും പറയണ്ട. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും. എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിൻറെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Top