ലീഗ് സ്ഥാനാര്‍ത്ഥികളെ ഏഴിന് ശേഷം പ്രഖ്യാപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഏഴാം തിയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഫുമായിട്ടുള്ള സീറ്റ് വിഭജനത്തില്‍ തീര്‍ക്കാവുന്ന ചില പ്രശ്നങ്ങള്‍ കൂടി ബാക്കിയുണ്ട്. യുഡിഎഫുമായി ഇതുവരെ നടന്ന ചര്‍ച്ച വിലയിരുത്തുകയാണ് ഇന്ന് ചെയ്തത്. ഏഴാം തിയതി മലപ്പുറത്ത് എല്ലാ ജില്ല നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫുമായി ഇനിയും ചര്‍ച്ചകളുണ്ട്. ചില സീറ്റുകള്‍ വെച്ചുമാറുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ അന്തിമമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top