തിരുവനന്തപുരം: താനൂരിലെ സംഘര്‍ഷം അസഹിഷ്ണുതയുടെ സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനൂരിലെ സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളില്‍ പൊലീസ് അതിക്രമിച്ചു കയറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം പ്രശ്‌നത്തില്‍ താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാനെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
പെണ്‍കുട്ടികളെ ലീഗുകാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കുന്നുവെന്നും സിപിഎമ്മുകാരെ ലീഗുകാര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
അക്രമ സംഭവങ്ങള്‍ക്ക് ലീഗ് കള്ളപ്പണം ഉപയോഗിച്ചു. കള്ളപ്പണം അല്ല ശരിയായ പണമാണ് ഉപയോഗിച്ചതെങ്കില്‍ ലീഗ് അത് പറയണമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് സഭാ രേഖകളില്‍നിന്ന് വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ പരാമര്‍ശം നീക്കം ചെയ്തു.